വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വളാഞ്ചേരി സ്വദേശിയെ കാണാതായി

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനെയാണ് കാണാതായത്.

ഇയാൾക്കായി തിരിച്ചിൽ തുടരുന്നു. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ  ഹാരിസ് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.