Main Banner

കെ.എസ്. ആർ.ടി സി ദീർഘദൂര ബസ്സുകൾ വളാഞ്ചേരി രണ്ടത്താണി ടൗണുകളെ ഒഴിവാക്കുന്നതിനെതിരെ നടപടിയുണ്ടാകും 

വളാഞ്ചേരി :കെ.എസ്. ആർ.ടി സി അടക്കമുള്ള ദീർഘദൂര ബസ്സുകൾ ലിമിറ്റഡ് സ്‌റ്റോപ്പ് , ഫാസ്‌റ്റ് പാസഞ്ചറുകൾ എന്നിവ രണ്ടത്താണി ടൗൺ ഒഴിവാക്കിയും വളാഞ്ചേരി ടൗണിൽ പ്രവേശിക്കാതെയും ദേശീയ പാതയിലൂടെ മാത്രം പോകുന്നത് കാരണം യാത്രക്കാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച് പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം. എൽ .എ.

1 st paragraph

കെ.എസ് ആർ.ടി സി ബസ്സുകൾ രണ്ടത്താണി , വളാഞ്ചേരി ടൗണുകളെ ഒഴിവാക്കുന്നതിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് കെ.എസ്.ആർ.ടി സി തൃശ്ശൂർ , മലപ്പുറം , കോഴിക്കോട് ഡിപ്പോ മേധാവികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും പോലീസും മറുപടി നൽകി . മറ്റ് ദീർഘ ദൂര ബസ്സുകൾ വളാഞ്ചേരി ടൗണിൽ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് വളാഞ്ചേരി സി.ഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം . എൽ എ ഉന്നയിച്ച വിഷയത്തിന് നൽകിയ മറുപടിയിൽ പറഞ്ഞു.