ലോകത്തിന്റേയും ഇന്ത്യയുടെയും ഭൂപടങ്ങൾ ഗ്ലാസ് കുപ്പികളിൽ വരച്ച് ശ്രദ്ധ നേടുകയാണ് ഈ ചിത്രകാരി

ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ഒഴിവുസമയം കുപ്പിയിൽ ലോക രാഷ്ട്രങ്ങളുടെയും ഇന്ത്യയുടെയും ഭുപടം അതിമനോഹരമായി വരച്ചു കൊണ്ടാണ് ഈ കലാകാരി റെക്കോർഡുകൾ സ്വന്തമാക്കിയത്

പൊന്നാനി : ലോകത്തിന്റേയും ഇന്ത്യയുടെയും ഭൂപടം കുപ്പിയിൽ അതിമനോഹരമായരീതിയിൽ വരച്ചു കൊണ്ട്. ഏഷ്യ ബുക്ക്സ്‌ ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിലും ഒരേ സമയം ഇടം പിടിച്ചിരിക്കുകയാണ് പൊന്നാനി സ്വദേശിയായ കൃഷ്ണ എന്ന മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി.

ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ഒഴിവുസമയം കുപ്പിയിൽ ലോക രാഷ്ട്രങ്ങളുടെയും ഇന്ത്യയുടെയും ഭുപടം അതിമനോഹരമായി വരച്ചു കൊണ്ടാണ് ഈ കലാകാരി റെക്കോർഡുകൾ സ്വന്തമാക്കിയത്  പൊന്നാനി എംഇഎസ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് കൃഷ്ണ. ഒഴിവുസമയങ്ങളിൽ വെറുതെ ചിലവഴിക്കാതെ ചിത്രരചനയുടെ ലോകത്താണ് കൃഷ്ണ.ഒഴുവ് സമയം വെറുതെ കളയാതെ അതി മനോഹരമായ രീതിയിൽ ചിത്രം വരക്കുന്ന കൃഷ്ണ സംഗതി ഒന്ന് മാറ്റിപ്പിടിച്ചു നോക്കിയതാണ് സംഭവം ഉഷാറായി അവാർഡുക്കളായി മാറിയത്. വ്യത്യസ്തമായി എന്തെങ്കിലും വയ്ക്കണമെന്ന് ചിന്തയുമായി മുന്നോട്ടു പോകുമ്പോഴാണ്

ഒരു ചിത്രം ഇങ്ങനെ കുപ്പിയിൽ കണ്ടത് തുടർന്ന് കൃഷ്ണാ അങ്ങോട്ട് വരച്ചു നോക്കി ലോകത്തിൻറെ ഭുപടവും ഇന്ത്യയുടെ ഭൂപടവും ഒരു കുപ്പിയിൽ കൊണ്ടുവരണമെന്ന് വിചാരിച്ചു കൊണ്ട് തുടങ്ങിയതാണ് ഈ കുപ്പിയിൽ ഉള്ള ഭൂപടംവരക്കുന്ന ജോലി .സംഭവം ആദ്യ വരയിൽ തന്നെ മികച്ച രീതിയിൽ മനോഹരമായി തന്നെ കൃഷ്ണക്ക് വരച്ചു എടുക്കാൻ സാധിച്ചതായി കൃഷ്ണ പറഞ്ഞു.

ഭൂഖണ്ഡങ്ങളും അതിലെ രാജ്യങ്ങളും അടയാളപ്പെടുത്തി ശേഷം ഇന്ത്യയുടെ ഭൂപടം രേഖപ്പെടുത്താൻ ആ കുപ്പിക്കുള്ളിൽ പ്രത്യേക സ്ഥലം കണ്ടെത്തുകയും ചെയ്തു.

പ്രത്യേക ആകാശ നിലയിൽ തയ്യാറാക്കിയ കുപ്പി പുറത്തുള്ള കൃഷ്ണയുടെ ലോകത്തെയും ഇന്ത്യയുടെയും ഭുപടം ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിച്ചു പോകും .ആ രീതിയിലാണ് ഇത് കൃഷ്ണ ഇത് വരച്ച തയ്യാറാക്കിയത്.

കുപ്പിക്ക് പുറത്ത്. തൻറെ മനസ്സിൽ പുതുതായി ഉണ്ടായ ഒരു ആശയത്തെ ഒഴിവു സമയം വെറുതെ കളയാതെ അങ്ങോട്ട് ശ്രമിക്കാൻ തീരുമാനിച്ചതാണ് ഒരേ സമയം രണ്ട് റെക്കോർഡുകളും ഇടംപിടിക്കാൻ കൃഷ്ണക്ക് സാധിച്ചത്.

കുപ്പിക്ക് മേലെയുള്ള കൃഷ്ണയുടെ കരവിരുത് ആരംഭിച്ചിട്ട് നാളുകൾ കുറെയായി.

കുപ്പിയിൽ ചിത്രം വരയ്ക്കാനാണ് കൃഷ്ണക്ക് ഏറ്റവും വലിയ ഇഷ്ടം. പേപ്പറിൽ ചിത്രം വരക്കുന്നതിനപ്പുറം കുപ്പിയിൽ നിന്ന് ചിത്രം വരച്ചു കൊണ്ട് ശ്രദ്ധ നേടുകയാണ് ഈ കലാകാരി.

ഇതിനുപുറമേ കൃഷ്ണ കുപ്പിയിൽ ആളുകളുടെ ചിത്രം വരക്കാൻ കൃഷ്ണക്ക് ഇഷ്ടമാണ് .

ഇഷ്ടപ്പെട്ടവരുടെ പിറന്നാൾ ദിവസം അവരുടെ ചിത്രം വരച്ചു നൽകി കുപ്പിയിൽ നൽകുന്നതാണ് കൃഷ്ണയുടെ പിറന്നാൾ സമ്മാനം.

ഇതിന് പുറമെ ഇതൊരു വരുമാനം മാർഗം കൂടിയാണ് കൃഷ്ണക്ക് ഈ ലോക്ഡൗൺ കാലത്ത്.

പൊന്നാനി സ്വദേശിയായ മണികണ്ഠൻ റെയും സുമിതയുടെയും മകളാണ് കൃഷ്ണ.