നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കും-കെ പി രാജേന്ദ്രന്‍
മലപ്പുറം : നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കുമെന്ന്് എ ഐ ടി യു സി സംസ്ഥാന ജനസെക്രട്ടറി കെ പി രാജേന്ദ്രന്‍. പാചക വാകത വില വര്‍ദ്ധനവ് നിരന്തരം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് എ ഐ ടി യു സി യുടെ നേതൃത്വത്തിലുള്ള കുറ്റവിചാരണ പ്രക്ഷോഭം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ അഞ്ചാമത്തെ വില വര്‍ദ്ധനവാണിത്. ഈയിടെ 25 രൂപ വര്‍ദ്ധിപ്പിച്ച് ഇപ്പോഴത്തെ ഒരു സിലിണ്ടറിന്റെ വില 884 രൂപയാണ്. 29 കോടി ഗാര്‍ഹിക കണക്ഷനുകളുള്ള ഈ രാജ്യത്ത് ഇത്തരം വര്‍ദ്ധനവിലൂടെ 725 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ച് സ്വരൂപിച്ചത്. പാചക വാതക സിലിണ്ടറിനുള്ള സബ്‌സീഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഈ കോവിഡ് കാലത്ത് ജനങ്ങളെ പരമാവധി ദ്രോഹിക്കുകയാണ്. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍, ജില്ലാ സെക്രട്ടറി എം എ റസാഖ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരായ കെ പി ബാലകൃഷ്ണന്‍, എ കെ ജബ്ബാര്‍എന്നിവരും സൗദ, ഉമ്മര്‍ എടക്കര, ഒ കെ അയ്യപ്പന്‍, ഹരീഷ് കുമാര്‍, ടി പി സുബ്രഹ്മണ്യന്‍, ഹുസൈന്‍ ഇസ്പാടത്ത്, ജി സുരേഷ് കുമാര്‍, കരീം വാരിയത്ത്, കെ ശ്രീകുമാര്‍, റജിനോള്‍ഡ്,മാനേരി ഹസ്സന്‍, കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
പ