കുപ്രസിദ്ധ മോഷണ കേസ് പ്രതികൾ വൻ മോഷണ ആസൂത്രണത്തിന് ഇടയിൽ കൊണ്ടോട്ടിയിൽ പിടിയിൽ
കൊണ്ടോട്ടിയിലെ ഒരു പ്രമുഖജ്വല്ലറി കവർച്ച നടത്തുന്നതിന് ആയിരുന്നു ഇവരുടെ പദ്ധതി
കൊണ്ടോട്ടി : കുപ്രസിദ്ധ മോഷണ കേസ് പ്രതികൾ വൻ മോഷണ ആസൂത്രണത്തിന് ഇടയിൽ കൊണ്ടോട്ടിയിൽ പിടിയിൽ അജ്മൽs/o ഇബ്രാഹിം 25 /20 ഓട് പറമ്പിൽ ഹൗസ് തിരൂർക്കാട്, ഷൻഫീർ എന്ന ഉടുമ്പ് ഷൻഫീർ വയസ്സ്36, കോഴി കാട്ടിൽ വീട് ആറങ്ങോട്ടുകര തൃശ്ശൂര് അബ്ദുൽ ലത്തീഫ് എന്ന op ലത്തീഫ് s/o മൊയ്തീൻ 51 വയസ്സ് പിലാക്കൽ ഹൗസ് മൂന്നിയൂർ ആലിൻചുവട്, എന്നിവരെ കൊണ്ടോട്ടി സിഐ കെ എംബിജുവിന്റെ നേതൃത്വത്തിലുള്ള DANSAF ടീമും si വിനോദ് വലിയ ആറ്റൂരും ചേർന്ന് പിടികൂടി. ഇവർ കേരളത്തിൽ അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതികളാണ്. ഇവരിൽ അജ്മൽ നാലു മാസം മുമ്പും ഷാൻഫീർ 2 ആഴ്ച മുമ്പ് മാത്രമാണ് ജയിലിൽ നിന്ന് ഇറങ്ങിയത് ഷാൻഫെറിനു പാലക്കാട് നോർത്ത്, ഒറ്റപ്പാലം, വടക്കഞ്ചേരി, കോങ്ങാട്, ഏറ്റുമാനൂർ, മൈസൂര്, തുടങ്ങിയ സ്റ്റേഷനുകളിലും അജ്മലിനെ പെരിന്തൽമണ്ണ കൊടുവള്ളി നാട്ടുകല്ല് മലപ്പുറം കൊണ്ടോട്ടി മഞ്ചേരി കോട്ടക്കൽ തിരൂരങ്ങാടി തുടങ്ങിയ സ്റ്റേഷനുകളിലും ആയി 25 ഓളം കേസുകൾ നിലവിലുണ്ട് op ലത്തീഫിന് കേരളത്തിൽ നിരവധി സ്റ്റേഷനുകളിൽ കേസുകളിൽ പ്രതി ആയിട്ടുണ്ട് ഇവർക്ക് വീടുകളും കടകളും പൊളിച്ച് മോഷണം നടത്തുന്ന രീതിയും മലഞ്ചരക്ക് മോഷണവും ഉണ്ട് നിരവധി വഞ്ചനാ കേസുകളും സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായി ട്ടുണ്ട് പകൽസമയത്ത് തുറന്നുവെച്ച മലഞ്ചരക്ക് കടകളിൽ ഉടമകൾ ഭക്ഷണത്തിനോ, പള്ളിയിലേക്കോ മാറി നിൽക്കുന്ന സമയത്ത് ചരക്കുകൾ മോഷണം നടത്തുന്ന പതിവുണ്ട് ഇവർ ജയിലിൽ വച്ച് പരിചയപ്പെട്ട് പുറത്തിറങ്ങിയ ശേഷം വൻ കവർച്ച നടത്താൻ പദ്ധതിയിട്ടിരുന്നു, കൊണ്ടോട്ടിയിലെ ഒരു പ്രമുഖജ്വല്ലറി കവർച്ച നടത്തുന്നതിന് ആയിരുന്നു ഇവരുടെ പദ്ധതി എന്നുള്ളത് പോലീസ് അറിയാൻ കഴിഞ്ഞു ഇതിനുള്ള തയ്യാറെടുപ്പിൽ ഇടയിലാണ് പോലീസ് തന്ത്രപൂർവം ഇവരെ വലയിലാക്കിയത് എസ് ഐ വിനോദ് വലിയ ടൂർ DANSAF ടീമംഗങ്ങളായ സത്യനാഥൻ മനാട് അബ്ദുൽ അസീസ്കാരിയോട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത് പി സഞ്ജീവ് കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ എസ് സി പി ഒ മാരായ മോഹനൻ, പ്രശാന്ത്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്