ഫാത്തിമ തഹ്‌ലിയയെ ബി ജെ പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

മലപ്പുറം: ഹരിത വിവാദങ്ങൾക്കിടെ എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സുരേഷ് ഗോപി വിളിച്ചു. അദ്ദേഹം ഫാത്തിമ തഹ്ലിയയെ ബി ജെ പിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും വാഗ്ദ്ധാനം ചെയ്തു.

ബി ജെ പിയിൽ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഫാത്തിമയുടെ മറുപടി. ഫാത്തിമ ലീഗ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആദർശം കണ്ടാണ് പാർട്ടിയിൽ വന്നതെന്നും, സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ലെന്നും ഫാത്തിമ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഹരിത മുൻ ഭാരവാഹികൾ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണും. ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ഇന്ന് രഹസ്യമൊഴി നൽകും.