Main Banner

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്

രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്.

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്ത് നിന്ന് കുറച്ചുമാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്.

ഇതോടെ തീപിടിത്തം സംബന്ധിച്ച് ദുരൂഹതയേറുകയാണ്. അട്ടിമറി സാധ്യത നടന്നിട്ടുണ്ടോയെന്നാണ് ഇനി കണ്ടെത്തേണ്ടത്. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താൻ ആലോചിക്കുന്നുണ്ട്.

1 st paragraph

കഴിഞ്ഞ ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകൾ കത്തി നശിക്കുകയും ചെയ്തിരുന്നു.