Main Banner

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഇന്നലെ കുറ‍ഞ്ഞ വിലയിൽ ഇന്ന് മാറ്റം വന്നിട്ടില്ല. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നും വില.

1 st paragraph

വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 34880 രൂപയായിരുന്നു. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ എത്തിയിരുന്നു. ചൊവ്വാഴ്ച ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വില. ഇതിന് മുൻപ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് തിങ്കളാഴ്ച്ചയായിരുന്നു. പവന് 34,640 രൂപയായിരുന്നു അന്നത്തെ വില.

2nd paragraph

ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയായിരുന്നു. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ൽ എത്തി. ഇന്ന് വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വില വർധിച്ചിരുന്നു. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു.