Main Banner

കേരളത്തിൽ കനത്ത മഴ; മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ


മൂന്നാർ: ശക്തമായ മഴയിൽ, ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ബൈസൺ വാലിക്ക് പോകുന്ന ജംക്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് രാത്രി 11 മണിയോടെ വലിയ പാറകൾ റോഡിലേക്ക് വീണത്. വഴി അടഞ്ഞ്, ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ ഇപ്പോഴും മഴ തുടരുകയാണ്.

1 st paragraph


ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, ശക്തമായ കാറ്റും ഇടിമിന്നലോടുക്കൂടിയ മഴയും സംസ്ഥാനത്ത് ഇന്നും നാളെയും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്