പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കുക – എ ഐ വൈ എഫ്

മലപ്പുറം : പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കണമെന്ന് എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.  ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളിലെ അപാകത പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. അധിക ബാച്ചുകള്‍ അനുവദിക്കില്ലാ എന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. കെ. സമദ്, എം കെ മുഹമ്മദ് സലീം, സി എച്ച് നൗഷാദ്, അഡ്വ. സഫീര്‍ കിഴിശ്ശേരി, കെ പി അബൂബക്കര്‍, ഷെരീഫ് പുഴക്കല്‍, രാജേന്ദ്ര ബാബു, എന്‍ ഹക്കീം , അഡ്വ. മുസ്തഫ കൂത്രാടന്‍ , രാജേഷ് മാസ്റ്റര്‍ സംസാരിച്ചു.


ഭാരവാഹികളായി പ്രസിഡന്റ് -പ്രവീണ്‍, സെക്രട്ടറി – നാസര്‍ എന്നിവരെ തെരഞ്ഞെടുത്തു.