Shobika

ഒരു വിമാനത്തിലെത്തിയ 17 പേർ മലദ്വാരത്തിൽ സ്വർണമൊളിപ്പിച്ചെത്തി പിടിയിലായി

ബംഗളൂരു : മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തിൽ പിടിയിലാവുന്നത് ആദ്യ സംഭവമല്ല. എന്നാൽ ബംഗളൂരു എയർപോർട്ടിൽ ഒരു ദിവസം ഇത്തരത്തിലുള്ള 18 പേരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ പതിനേഴ് പേരും മലദ്വാരത്തിൽ സ്വർണവുമായി ഒരു വിമാനത്തിലാണ് എത്തിയതെന്ന പ്രത്യേകതയും ഉണ്ട്.

1 st paragraph

എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ പതിനേഴ് പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്സ് ഫ്‌ളൈറ്റിൽ ദുബായിൽ നിന്നും ആയിരുന്നു. ഇവരിൽനിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വർണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ ഇവർ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

2nd paragraph