ഊഞ്ഞാൽ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു.

പൂക്കോട്ടുംപാടം: കൂട്ടുകാര്‍ക്കുമൊത്ത് കളിക്കുന്നതിനിടെ ഊഞ്ഞാല്‍കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നന്‍ സതീഷ് ബാബു – രജിത ദമ്പതികളുടെ ഏക മകന്‍ അര്‍ജ്ജുന്‍ (9) ആണ് മരിച്ചത്.

പൂക്കോട്ടുംപാടം എസ് ഐ രാജേഷ് അയോടന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.