കോവിഡ് 19: ജില്ലയില്‍ 290 പേര്‍ക്ക് വൈറസ്ബാധ
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 നവംബര്‍ രണ്ട്) 5.10 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 290 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 286 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാല് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയില്‍ ഇതുവരെ 42,97,163 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് നല്‍കിയത്. ഇതില്‍ 29,09,094 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 13,88,069 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയിരിക്കുന്നത്.
കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.