പന്താവൂരിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

ചങ്ങരംകുളം: തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കക്കിടിപ്പുറം കുന്നത്ത് പള്ളിയിലെ പുത്തൻവീട്ടിൽ അബ്ദുൽ റസാഖ് (62) ആണ് മരിച്ചത്.

ബൈക്കിൽ കൂടെയുണ്ടായിരുന്ന ഭാര്യ സുബൈദ (54)യെ സാരമായ പരിക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മണിയോടെയാണ് അപകടം