കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയിലായി.വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയിലായി. വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടിയിലായത്. ഗള്‍ഫില്‍ നിന്നുള്ള സന്ദേശത്തിന് അടിസ്ഥാനത്തിലാണ് ഇരുവരും കുഴല്‍പ്പണം വിവിധ ജില്ലകളില്‍ എത്തിച്ചിരുന്നത്. തൃശ്ശൂര്‍ ജില്ലയിലേക്ക് പണം കൊണ്ടു പോകുന്നതിനിടെയാണ് കുറ്റിപ്പുറത്ത് ഇവര്‍ പിടിയിലായത്. പിടിയിലായവര്‍ നേരിട്ടാണ് കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നത്.
പിരിച്ചെടുത്ത പണവും പ്രതികളെയും ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറും. സി ഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നിര്‍ദ്ദേശത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ കുറ്റിപ്പുറത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. കാറിനകത്ത് പ്രത്യേക അറക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.