Shobika

കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി

കോട്ടക്കൽ :”അന്യായമായി തടങ്കലിന്റെ ഒരുവർഷം റൗഫ് ശരീഫിനെ വിട്ടയക്കുക” എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കോട്ടക്കലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് മുൻ ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്റെ ജയിൽവാസം ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ മലപ്പുറം സെൻട്രൽ ജില്ലാ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എ എസ് മുസമ്മിൽ ഉദ്ഘാടനം ചെയ്തു. അനീതിക്കെതിരെ നിരന്തരം ശബ്ദമുയർത്തുമെന്നും റഊഫ് ശരീഫിനെ വിട്ടയക്കുന്നത് വരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.

1 st paragraph

മലപ്പുറം സെൻട്രൽ ജില്ലാസെക്രട്ടറി തമീം ബിൻ ബക്കർ സ്വാഗതം ആശംസിച്ച പരിപാടിയിൽ സെൻട്രൽ ജില്ല പ്രസിഡന്റ് അർഷക് ശർബാസ് അധ്യക്ഷത വഹിച്ചു.എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന ട്രഷറർ കെ. പി. ഒ. റഹ്മത്തുല്ല, എസ്.ഡി.പി.ഐ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഡ്വ.സാദിഖ് നടുത്തൊടി എന്നിവർ സംസാരിച്ചു.

2nd paragraph

ജില്ല കമ്മിറ്റി അംഗങ്ങളായ ഷാമിൽ,ശുഐബ്, ജഹാന ഷെറിൻ, ജില്ല കൗൺസിൽ അംഗങ്ങളായ റിനു റിൻഷാ, യാസിർ, ഹിഷാം എന്നിവർ നേതൃത്വം നൽകി.