ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ യുവതി ആത്മഹത്യ ചെയ്തു
തേനി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ യുവതി ആത്മഹത്യ ചെയ്തു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ഭര്യയുടെ ക്വട്ടേഷന്‍.
തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്പം സ്വദേശി ഭൂവനേശ്വരി(21)യാണ് ഭര്‍ത്താവ് ഗൗതത്തിനെ(24) കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. നവംബര്‍ പത്തിനായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. കേബിള്‍ ടിവി ജീവനക്കാരനാണ് ഗൗതം.
പൊലീസില്‍ ചേരാന്‍ ഭൂവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ജോലിയ്ക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.