അഞ്ചു വിവാഹം കഴിച്ചിട്ടുള്ള പ്രതി മലപ്പുറത്ത് വെച്ച് മകളെയും പീഡിപ്പിച്ചു; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ

മലപ്പുറം: അഞ്ചു വിവാഹം കഴിച്ചിട്ടുള്ള പ്രതി മലപ്പുറത്ത് വെച്ച് സ്വന്തം മകളെയും പീഡിപ്പിച്ചു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറി (53) നെയാണ് പൂക്കോട്ടുംപാടം എസ് ഐകെ ബഷീറും സംഘവും നെടുമ്പാശ്ശേരി എയർപോർട്ട് അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

അഞ്ചോളം വിവാഹം കഴിച്ചിട്ടുള്ള പ്രതി സ്വന്തം മകളെ പീഡിപ്പിച്ചതായി പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി വിദേശത്തേക്ക് കടക്കുവാൻ ശ്രമിക്കുന്നതായി പൊലീസിന് അറിവ് ലഭിച്ചത്. സീനിയർ സി പി ഒ അബ്ദുൽ മുജീബ്, സി പി ഒ ജോൺ മാത്യു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.