Shobika

തേഞ്ഞിപ്പലത്ത് പോലീസ് എന്ന വ്യാജേന കാറിൽ വന്നു 11.40 ലക്ഷം രൂപയും മോട്ടോർ സൈക്കിളും കവർച്ച നടത്തിയ സംഘത്തെ പിടികൂടി

തേഞ്ഞിപ്പലം: പാണമ്പ്രയിൽ പൊലീസെന്ന വ്യാജേനയെത്തി ബൈക്ക് യാത്രക്കാരനിൽ നിന്നു 11.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പേർ അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശികളായ നടുവിൽ വീട്ടിൽ എൻ.എസ്.ശ്രേയസ് ( 24), ചെറുപറമ്പിൽ വീട്ടിൽ മിഥുൻ മോഹൻ ( 24) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 30നു രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ചെമ്മാട്ടേക്ക് ബൈക്കിൽ പോകുകയായിരുന്ന ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശിയുടെ ബൈക്ക് തട്ടിയെടുത്താണു പണം കവർന്നത്. ബൈക്ക് പിന്നീട് രാമനാട്ടുകരയ്ക്കടുത്ത് എൻഎച്ച് ബൈപാസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

1 st paragraph

തേഞ്ഞിപ്പലം പൊലീസും കൊണ്ടോട്ടി ആന്റി നർകോട്ടിക് സംഘവും ചേർന്നാണു സിസിടിവി ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ച് കേസിനു തുമ്പുണ്ടാക്കിയത്. മോഷ്ടാക്കൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. തൃശൂർ ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. കേസിൽ ഇനിയും പ്രതികളെ കിട്ടാനുണ്ട്. തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി.ഷൈജു, എസ്ഐ സംഗീത് പുനത്തിൽ, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, കെ.അബ്ദുൽ അസീസ്, എം.ഉണ്ണിക്കൃഷ്ണൻ, സഞ്ജീവ്, വി.പി.രവീന്ദ്രൻ, റഫീഖ് മഞ്ഞറോടൻ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

2nd paragraph