പൊന്നാനിയിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും വിജിലൻസ് പരിശോധന നടത്തണം; കോൺഗ്രസ്.
പൊന്നാനി: സപ്ലൈകോ ഗോഡൗണിൽ വിജിലൻസ് പരിശോധനയിൽ റേഷൻ ഭക്ഷ്യധാന്യങ്ങളിൽ തിരിമറി നടത്തിയ സപ്ലൈകോ അസിസ്റ്റൻറ് മാനേജർ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മാനേജറുടെ അധികാരപരിധിയിലുള്ള പൊന്നാനി താലൂക്കിലെ മാവേലി സ്റ്റോറുകളിലും, സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയെപറ്റിയും, സ്കൂളിലേക്ക് വിതരണം ചെയ്യേണ്ട അരി, മാവേലിസ്റ്റോറുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച സപ്ലൈകോയുടെ പുതുപൊന്നാനി ഗോഡൗണിലും വിജിലൻസ് പരിശോധന നടത്തണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം വിജിലൻസിനോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ എ പവിത്രകുമാർ, എൻ പി സേതുമാധവൻ, സിഎ ശിവകുമാർ,കെ ജയപ്രകാശ്, എം അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
