ജില്ലയില്‍ 55,07,165 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി


ജില്ലയില്‍ ജനുവരി ഒന്ന് വരെ  55,07,165 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 31,32,450 പേര്‍ക്ക് ഒന്നാം ഡോസും 23,74,715 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 18 വയസ്സ് മുകളില്‍ പ്രായമുള്ള 3132450 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2374715 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.