മലപ്പുറത്ത് കു​ഴ​ൽ​പ്പ​ണം​ ​ക​വ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ര​ണ്ടു​പേ​ർ​ ​കൂ​ടി​ ​അ​റ​സ്റ്റി​ൽ.​ ​

മ​ല​പ്പു​റം​:​ ​കോ​ഡൂ​രി​ൽ​ 80​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യു​ടെ​ ​കു​ഴ​ൽ​പ്പ​ണം​ ​ക​വ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ര​ണ്ടു​പേ​ർ​ ​കൂ​ടി​ ​അ​റ​സ്റ്റി​ൽ.​ ​ആ​ല​പ്പു​ഴ​ ​മു​തു​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​വെ​ള്ള​ശ്ശേ​രി​ ​മ​ണ്ണ​ൽ​ ​വീ​ട്ടി​ൽ​ ​അ​ജി​ ​ജോ​ൺ​സ​ൻ​ ​(32​),​ ​ര​മ്യാ​ഭ​വ​നം​ ​വീ​ട്ടി​ൽ​ ​ര​ഞ്ജി​ത്ത് ​(26​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​നേ​ര​ത്തെ​ ​മൂ​ന്നു​പേ​ർ​ ​പി​ടി​യി​ലാ​യി​രു​ന്നു.​ ​ന​വം​ബ​ർ​ 26​നാ​ണ് ​നാ​ലോ​ളം​ ​വാ​ഹ​ന​ങ്ങ​ളി​ലാ​യി​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന​ ​വ്യാ​ജേ​ന​ ​കു​ഴ​ൽ​പ്പ​ണം​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ ​വാ​ഹ​നം​ ​ത​ട​ഞ്ഞ് ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​ത്.​ ​പ്ര​തി​ ​അ​ജി​ ​ജോ​ൺ​സ​ൻ​ ​ആ​ല​പ്പു​ഴ​യി​ലെ​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ ​മൂ​ന്ന് ​വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ലും​ ​വ്യാ​ജ​ ​മ​ദ്യ​നി​ർ​മ്മാ​ണം​ ​ഉ​ൾ​പ്പെ​ടെ​ 15​ഓ​ളം​ ​കേ​സു​ക​ളി​ലും​ ​പ്ര​തി​യാ​ണ്.​ ​ചി​ല​ ​ത​മി​ഴ് ​പ​ട​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​പി​ടി​യി​ലാ​യ​ ​ര​ഞ്ജി​ത്ത് ​വ​ധ​ശ്ര​മം,​ ​വാ​ഹ​ന​ ​മോ​ഷ​ണം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കേ​സി​ലെ​ ​പ്ര​തി​യാ​ണ്.

തൃ​ശൂ​ർ​ ​ഒ​ല്ലൂ​രി​ൽ​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ക​വ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​പി​ടി​ക്ക​പ്പെ​ട്ട് ​ജ​യി​ലി​ലാ​യ​ ​പ്ര​തി​ക​ളും​ ​വ​ധ​ശ്ര​മ​ത്തി​ന് ​പി​ടി​യി​ലാ​യ​ ​അ​ജി​ ​ജോ​ൺ​സ​നും​ ​ചേ​ർ​ന്ന് ​ജ​യി​ലി​ൽ​ ​കി​ട​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​ക​വ​ർ​ച്ച​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ത്.​ ​നി​ല​മ്പൂ​ർ​ ​സ്വ​ദേ​ശി​ ​സി​റി​ൽ​ ​മാ​ത്യു​വാ​യി​രു​ന്നു​ ​മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ.​ ​അ​ജി​ ​ജോ​ൺ​സ​ന്റ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ആ​ല​പ്പു​ക്കാ​രാ​യ​ ​അ​ഞ്ചം​ഗ​ ​സം​ഘ​മാ​ണ് ​ക​വ​ർ​ച്ച​യ്ക്കെ​ത്തി​യ​ത്.​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​സ​തീ​ഷി​നെ​യും​ ​സി​റി​ൽ​ ​മാ​ത്യു​വി​ന്റെ​ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​ ​മ​ങ്ക​ട​ ​സ്വ​ദേ​ശി​ ​ബി​ജേ​ഷ്,​ ​തി​രൂ​ര​ങ്ങാ​ടി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​നൗ​ഷാ​ദ്,​ ​മു​സ്ത​ഫ​ ​എ​ന്നി​വ​രെ​യും​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​സി​റി​ൽ​ ​മാ​ത്യു​ ​ഉ​ൾ​പ്പെ​ടെ​ ​മു​ഴു​വ​ൻ​ ​പ്ര​തി​ക​ളെ​ ​കു​റി​ച്ചും​ ​വ്യ​ക്ത​മാ​യ​ ​സൂ​ച​ന​ ​ല​ഭി​ച്ച​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ക​വ​ർ​ച്ച​യ്ക്ക് ​ശേ​ഷം​ ​നി​ല​മ്പൂ​ൽ​ ​വ​ച്ച് ​സി​റി​ൽ​മാ​ത്യു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ണം​ ​എ​ല്ലാ​വ​ർ​ക്കും​ ​വീ​തി​ച്ചു​ന​ൽ​കി.​ ​ശേ​ഷം​ ​പ്ര​തി​ക​ൾ​ ​ഒ​ളി​വി​ൽ​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​ക​ൾ​ക്ക് ​താ​മ​സ​ ​സൗ​ക​ര്യ​മ​ട​ക്കം​ ​ചെ​യ്തു​ ​കൊ​ടു​ത്ത​വ​രും​ ​പൊ​ലീ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ ​പി​ടി​കൂ​ടി​യ​ ​പ്ര​തി​ക​ളെ​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​നും​ ​തെ​ളി​വെ​ടു​പ്പി​നു​മാ​യി​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങും.