Main Banner

മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ആദർശ് ചാടിയത്. ഇടത് കൈ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു.

1 st paragraph

കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ഇന്ന് രാവിലെയാണ് ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അത്തോളി പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.
ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെയാണ് ആദർശിനെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമാണ് ആദർശ് വീട്ടിൽ നിന്ന് എത്തിയത്. ഇതിനു പിന്നാലെ ആദർശ് മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് സഹപാഠികൾ പറഞ്ഞു

2nd paragraph