എക്സ്സൈസ് വകുപ്പും ദേശബന്ധു വായനശാലയും സംയുക്തമായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

തിരൂർ മുത്തൂർ ദേശബന്ധു വായനശാല ആൻറ് ഗ്രസ്ഥാലയത്തിൻ്റെയും എക്സ്സൈസ് വകുപ്പ് ലഹരിവർജ്ജന മിഷൻ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി. ഏഴൂർ ഗവ.ഹയർ സെക്കൻ റി സ്കൂളിൽ നടന്ന ക്ലാസ് തിരൂർ എക്സ്വൈസ് റൈഞ്ച് പ്രിവൻ്റീവ് ഓഫിസർ കെ എം ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കെ എം ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനശാല പ്രസിഡൻ്റ് മിർഷാദ് പാറയിൽ അധ്യക്ഷനായി. നഗരസഭാ കൗൺസിലർ സീനത്ത് റഹ്മാൻ, എഴൂർ ഹൈസ്ക്കൂൾപി ടി എ പ്രസിഡൻറ് ടി അനിൽ , കെ മുഹമ്മദ് ഹസൻ, കെ ചിത്രഭാനു , വി ഗോവിന്ദൻ കുട്ടി, എം കെ അനിൽകുമാർ, ടി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി സതീഷ് ബാബു സ്വാഗതവും ടി പി സിന്ധു നന്ദിയും പറഞ്ഞു.