ലൈസന്‍സിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യപ്പെടണം – കെട്ടിട ഉടമകള്‍
തേഞ്ഞിപ്പലം : മേല്‍ വാടക സമ്പ്രദായം അവസാനിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്കുമ്പോള് കെട്ടിട ഉടമകളുടെ സമ്മത പത്രം ആവശ്യപ്പെടണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് തേഞ്ഞിപ്പലം പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. ഒരിക്കല്‍ വാടകക്ക് കൊടുത്ത ലൈസന്‍സ് ഉപയോഗിച്ച് ഉടമ അറിയാതെ സ്ഥാപനം വില്‍പ്പന നടത്തി ലാഭം കൊയ്യുന്ന സമ്പ്രദായത്തിന് തടയിടണമെന്നും യോഗം ആവശ്യപ്പെട്ടു.
ലേബര്‍ സൈസ്സ്, ആര് ആര് നോട്ടീസ് വന്നവര്‍ക്കും പലിശയും പിഴപ്പലിശയും ഒഴിവാക്കി ഗഡുക്കളായി അടക്കാന്‍ അനുമതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി പി പി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി പി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എടവണ്ണ മുഹമ്മദ്, മേഖലാ കണ്‍വീനര്‍ ഇ മൊഹബൂബ് കൊണ്ടോട്ടി, കോഹിന്നൂര്‍ അലവിക്കുട്ടി മാസ്റ്റര്‍, കെ അസീസ്, പി. മൂസ്സ ഹാജി എന്നിവര്‍ പ്രസംഗിച്ചു.