കോവിഡ് 19: ജില്ലയില്‍ 821 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ഞായറാഴ്ച (ജനുവരി 16ന്)  821 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 791. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.73 ശതമാനമാണ്. രോഗബാധിതരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 4161 സാമ്പിളുകളാണ് പരിശോധിച്ചത്. 436 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 17 കേസുകളുണ്ട്. 10 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

ജില്ലയില്‍ 58,39,871 ഡോസ്  വാക്സിന്‍ വിതരണം ചെയ്തു.

മലപ്പുറം ജില്ലയില്‍ 58,39,871 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 32,71,990 പേര്‍ക്ക് ഒന്നാം ഡോസും 25,57,384 പേര്‍ക്ക് രണ്ടാം ഡോസും 10497  പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3271990 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2557384 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 10497 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനും നല്‍കി.