തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണു 8 പേർക്ക് പരിക്ക്

തിരൂർ ജില്ല ഗവ: ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്. ലിഫ്റ്റിന് ഭാരം കൂടിയതാണ് ലിഫ്റ്റ് പൊട്ടി വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.

15 പേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് 4 ആം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി വീണത് തിരുനാവായ സൗത്ത് സ്വദേശി മണ്ണുപറമ്പിൽ സുലൈമാൻ, പാലക്കൽ പറമ്പിൽ സഫിയ, കാടാമ്പുഴ സ്വദേശി കൊത്തങ്ങത്തു പറമ്പിൽ സ്വലീഹ്, എന്നിവർക്കാണ് ഗുരുതര പരിക്ക് :മറ്റുള്ളവർക്ക് നിസാര പരിക്കേറ്റു. ഇവർ എല്ലാവരും താലൂക് ഹോസ്പിറ്റലിൽ ചികിത്സയിൽ വൈകുന്നേരം 7മണിക്കാണ് അപകടം നടന്നത്