കോവിഡ് 19: ജില്ലയില്‍ 2259 പേര്‍ക്ക് വൈറസ് ബാധ


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.08 ശതമാനം

ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 20ന് ) 2259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 33.08  ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 6828 സാമ്പിളുകളാണ് പരിശോധിച്ചത്. 2179 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 39  കേസുകളുണ്ട്. 40 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253


ജില്ലയില്‍ 59,40,601 ഡോസ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ 59,40,601 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 33,04,443  പേര്‍ക്ക് ഒന്നാം ഡോസും 26,20,941 പേര്‍ക്ക് രണ്ടാം ഡോസും 15217  പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3304443 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2620941 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 15217 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനും നല്‍കി.