ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍

മലപ്പുറം : കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഇന്ത്യയിലെ പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് മാന്യമായ പരിഗണനയും പരിരക്ഷയും ലഭിച്ചത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിലാണെന്ന് ബി ജെ പി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു. ഒ ബി സി മോര്‍ച്ച  മലപ്പുറം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി വിജയകുമാര്‍ കാടാമ്പുഴ അധ്യക്ഷത വഹിച്ചു.

ഒ ബി സി മോര്‍ച്ച  മലപ്പുറം ജില്ലാ നേതൃയോഗം ബി ജെ പി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രന്‍ സി ആര്‍ ചിറ്റിലപ്പള്ളി സംഘടനാ പ്രവര്‍ത്തനം വിശദീകരിച്ചു. ബിജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍ രശ്മില്‍ നാഥ്, ഒ ബി സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ ദേവീദാസ്, മനോജ് പാറശ്ശേരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പത്മകുമാര്‍ അമ്പാളി, ശശി പരാരമ്പത്ത് , കെ തുളസിദാസ്, കെ സുബ്രഹ്മണ്യന്‍, ഗീത എ കെ, രാമനാഥന്‍ വി കെ, സഹദേവന്‍ പി എന്നിവര്‍ സംസാരിച്ചു.