ലോട്ടറി തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു
മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറിയെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ ആഭിമുഖ്യത്തില്‍ ലോട്ടറി തൊഴിലാളികളും ഏജന്റുമാരും ജില്ലാ ലോട്ടറി ഓഫീസും തിരൂര്‍ സബ് ഓഫീസും ഉപരോധിച്ചു.


മലപ്പുറത്തെ ഉപരോധം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കനകന്‍ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി അസൈനാര്‍, ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറി അംഗം കൂടേരി ചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ ടി ഗീത,പി മുരളി കോട്ടക്കല്‍,പി ബാലകൃഷ്ണന്‍,പി സുകുമാരന്‍, കെ എസ് കുരുവിള എന്നിവര്‍ സംസാരിച്ചു. കെ വി രാജു നിലമ്പൂര്‍ സ്വാഗതവും എന്‍ ജൊമേഷ് തോമസ്സ് നന്ദിയും പറഞ്ഞു.
ഫോട്ടോ; ലോട്ടറി തൊഴിലാളികളും ഏജന്റുമാരും നടത്തിയ ലോട്ടറി ഓഫീസ് ഉപരോധം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
