Main Banner

കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്; സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

മംഗളൂരു : കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയിൽ സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവർ ഉൾപ്പെടെ അഞ്ചുപേരാണ് പിടിയിലായത്. മൂന്നു പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു.

1 st paragraph

കോളേജ് വിദ്യാർത്ഥികളെയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയുമാണ് സംഘം വലയിലാക്കിയത്. സംഘത്തിന്റെ അക്രമത്തിൽ പെട്ട 17 കാരിയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അട്ടാവർ നന്ദിഗുഡയിലുള്ള അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തി. അപ്പാർട്ട്‌മെന്റിലെ കിടപ്പ് മുറിയിലടക്കം നിരവധി ക്യാമറകൾ ഘടിപ്പിച്ചിരുന്നു. ചതിവിൽപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് കുട്ടികളെ ഇവിടെ എത്തിച്ചിരുന്നത്.

2nd paragraph

ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്‌ക്ക് വിധേയമാക്കും.