കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ ജി എം ഒ എ ജില്ലാ കമ്മിറ്റി
മലപ്പുറം;പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമത്തില്‍ കെജിഎംഒഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കൊവിഡ് കാലഘട്ടത്തിലും നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ജില്ലയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും എതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഒരിക്കലും നീതീകരിക്കാനാവുന്നതല്ല.സംഭവത്തിലുള്‍പ്പെട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രി സംരക്ഷണ നിയമങ്ങളുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി മാതൃകപരമായി ശിക്ഷ നടപടിയെടുക്കണമെന്നും ജില്ലാ ഭാരവാഹികളായ ഡോ: കെ പി മൊയ്തീന്‍ , ഡോ: .പി ഹാനിഹസന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് ഐഎംഎ നടത്തുന്ന സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അവര്‍ കെജിഎംഒ എ ഭാരവാഹികള്‍ അറിയിച്ചു.