ഹോട്ടൽ മുറിയിൽ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി
തൃശൂർ: ഹോട്ടൽ മുറിയിൽ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.
സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് സുനിൽ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടർന്ന് ഹോട്ടലുകളിൽ പരിശോധന നടത്തുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം. സുനിൽ ഒരു കാറ്ററിംഗ് സ്ഥാപനം നടത്തുന്നുണ്ട്. ഇവിടത്തെ ജീവനക്കാരനായിരുന്നു റിജോ. സംഗീത-സുനിൽ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.