നിക്ഷേപ സമാഹരണയജ്ഞവും അംഗ സമാശ്വാസ പദ്ധതി ധനസഹായ വിതരണവും തിരൂരിൽ നടന്നു
തിരൂർ: സഹകരണ വകുപ്പിൻ്റെ നിക്ഷേപ സമാഹരണയജ്ഞവും അംഗ സമാശ്വാസ പദ്ധതി ധനസഹായ വിതരണവും ജില്ലാതല ഉദ്ഘാടനം തിരൂരിൽ നടന്നു
തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടി കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം എൽ എ അധ്യക്ഷനായി. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കായി സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ അംഗ സമാശ്വാസ
ധനസഹായ വിതരണം മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു.
തിരൂർ ബ്ലോക്ക് പ്രസിഡൻറ് അഡ്വ. യു സൈനുദ്ദീൻ, തിരൂർ അർബൺ ബാങ്ക് ചെയർമാൻ ഇ ജയൻ , തിരൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ നസീർ അഹമ്മദ്, യു കെ അഭിലാഷ്,
കെ ജി രാജശേഖരൻ നായർ ,കെ വി പ്രസാദ്, പി മുഹമ്മദ് കോയ, യൂസഫ് കല്ലേരി എന്നിവർ സംസാരിച്ചു.
എസ് പ്രഭിത് സ്വാഗതവും സുരേന്ദ്രൻ ചെമ്പ്ര നന്ദിയും പറഞ്ഞു.