ലോട്ടറി ടിക്കറ്റ് വിലവര്‍ദ്ധനവ് സമരം; സംസ്ഥാനതല ഉദ്ഘാടനം


മലപ്പുറം;ലോട്ടറി ടിക്കറ്റിന്റെ വില വര്‍ദ്ധനവിനുള്ള നീക്കത്തില്‍  നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട്  കേരള ധന മന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്നു.ഓള്‍ കേരള ലോട്ടറി ഏജന്‍സീസ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ്  ഐ എന്‍ ടി സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്  പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കനകന്‍ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു.ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റി അംഗങ്ങളായ ചന്ദ്രന്‍ കൂടേരി, എ കുഞ്ഞിമുഹമ്മദ്, കെ ശശി പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു. കെ സി രാജു നിലമ്പൂര്‍ സ്വാഗതവും കെ ടി ഗീത നന്ദിയും പറഞ്ഞു.
ഫോട്ടോ; ലോട്ടറി ടിക്കറ്റിന്റെ വില വര്‍ദ്ധനവിനുള്ള നീക്കത്തില്‍  നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട്  കേരള ധന മന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓള്‍ കേരള ലോട്ടറി ഏജന്‍സീസ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ്  ഐ എന്‍ ടി സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മലപ്പുറത്ത് നിര്‍വഹിക്കുന്നു.