ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് സമ്മേളനത്തിന് തുടക്കമായി
തിരൂർ: ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് സമ്മേളനത്തിന് ചെറിയമുണ്ടത്ത് തുടക്കമായി. മീശ പ്പടി സ..നിമേഷ് നഗറിൽ നടന്ന സമ്മേളനം ഡിവൈഎഫ്ഐ
സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ പി ഷാജിത്ത്, ടി ഷിനി, സി കെ ഷൈജു എന്നിവർ
പ്രസിഡിയം നിയന്ത്രിച്ചു. ബ്ലോക്ക് സെക്രട്ടറി സി ഒ ബാബുരാജ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി കെ മുബഷീർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
പി സുമിത്ത് രക്തസാക്ഷി പ്രമേയവും ടി പ്രബിത അനുശോചന പ്രമേയവും അവതരിപ്പിച്ചു .സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ സംസാരിച്ചു. എ സി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 5ന് മിശപ്പടിയിൽ നടക്കുന്ന സമാപന പൊതുസമ്മേളനം കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്യും.