ഹിജാബ് കോടതി വിധി: സ്ത്രീകളുടെ പൗരാവകാശ നിഷേധത്തിനെതിരെ മലപ്പുറത്ത് വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധം.
മലപ്പുറം : ഹിജാബുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന കർണാടക ഹൈകോടതിയുടെ അന്യായ വിധിക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
വിധി ഭരണഘടനാ വിരുദ്ധവും സ്ത്രീകളെ അരികു വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്നും
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന മനുവാദ തത്വങ്ങള്‍ക്കനുസരിച്ച് ജനാധിപത്യ രാജ്യത്ത് കോടതികള്‍ വിധി പ്രസ്താവിക്കുന്നത് ഭീതിജനകമാണന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി റൈഹാനത്ത് കോട്ടക്കൽ പറഞ്ഞു.
എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ : സാദിഖ് നടുത്തൊടി, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സുനിയ, ജസീല മുതാസ്, ഫർഹാന സുഹൈൽ എന്നിവർ സംസാരിച്ചു . സൈഫുന്നീസ ഫൈസൽ , ഷീന ഫർസാന, ഷാഹിന, റംല ടീച്ചർ , ആരിഫ വേങ്ങര എന്നിവർ നേതൃത്വം നൽകി.