ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂർ: പാനൂരിൽ പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകൻ ദേവാംഗാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.


ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾഫാനിൻ്റെ വയറിൽ കഴുത്ത് കുരുങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. ഉടൻ തന്നെ കുട്ടിയെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

