Shobika

സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price in kerala) ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

1 st paragraph

മാർച്ച് മാസം സ്വർണവില 40,000 കടന്നിരുന്നു. മാർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. കഴിഞ്ഞ മാസത്ത ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

അതേസമയം ദേശീയതലത്തിലും സ്വർണവിലയിൽ ഇന്ന് കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 23 രൂപ കുറഞ്ഞ് 51,583 രൂപയായി. വെള്ളി കിലോയ്ക്ക് 50 രൂപ കുറഞ്ഞ് 66,783 രൂപക്കാണ് വ്യാപാരം നടക്കുന്നത്. സ്വർണ വിലയിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ 10 ഗ്രാമിന് 1250 രൂപയാണ് കുറഞ്ഞത്. ഇതോ കാലയളവിൽ വെള്ളിവില കിലോയ്ക്ക് 2900 രൂപ കുറഞ്ഞു.

2nd paragraph