വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം


മലപ്പുറം; കൊവിഡ് കാലത്ത് മരണപ്പെട്ട കച്ചവടക്കാരുടെ കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
രുചിപ്രിയ എം ഡി മുരളീധരന്‍ സമ്മേളനം ഉദഘാടനം ചെയ്തു.

ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം മുരളീധരന്‍ സമ്മേളനം ഉദഘാടനം ചെയ്യുന്നു.

ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ചേരാത്ത് അധ്യക്ഷത വഹിച്ചു.രാഷ്ടീയ സ്വയം സേവക് സംഘ് സേവാ പ്രമുഖ് എം സി വല്‍സന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി രവികുമാര്‍, സംസ്ഥാന കമ്മറ്റി അംഗം കെ രാമചന്ദന്‍, ഭാരതീയ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി വിനോദ്, തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഉണ്ണികൃഷ്ണന്‍ ചേരാത്ത് (പ്രസിഡന്റ്),ഡോ അനില്‍ പ്രസാദ്, ഡോ സി വി ഗോപാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍),എം വസന്തകുമാര്‍ ( ജനറല്‍ സെക്രട്ടറി),കെ സച്ചിദാനന്ദന്‍, പി സുബ്രഹ്മണ്യന്‍(ജോയിന്റ് സെക്രട്ടറിമാര്‍),എം ദേവദാസന്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞടുത്തു.