ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍
പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു ലഭിച്ച ഐഡി കാർഡിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തൃശൂർ പേരാമംഗലം സ്വദേശിനി ഹരിതയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.


ഏപ്രിൽ രണ്ടാം തീയതി മുതൽ ഹരിതയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. മൃതദേഹത്തിന്റെ ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് കണ്ടെത്തിയത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

