Shobika

ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു; ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി

കോഴിക്കോട്ട: ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. ജാനകിക്കാട് പാലേരി സ്വദേശിയായ റെജിലാലാണ് പുഴയിൽ മുങ്ങി മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം ഉണ്ടായത്. പുഴയിൽ വീണ് ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി. ഇവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മാർച്ച് 14നായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്.

1 st paragraph

പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാൽ റെജിലിനെ രക്ഷിക്കാൻ സാധിച്ചില്ല.

2nd paragraph

പെട്ടെന്ന് ഒഴുക്ക് വർധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുമ്പും ആളുകൾ ഇവിടെ പുഴയിൽ മുങ്ങി മരിച്ച സംഭവങ്ങൽ ഉണ്ടായിട്ടുണ്ട്.

വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്ന് നാട്ടുകാർ പറയുന്നു. വലിയ ചുഴികളും പുഴയിലുണ്ട്. ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേകിച്ച് മുന്നറിയിപ്പ് ബോർഡുകളോ അപായ സൂചനകളോ ഒന്നും തന്നെ ഇല്ലെന്ന് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. കടിയങ്ങാട് സ്വദേശിയാണ് മരിച്ച റജിലാൽ.

അതേസമയം കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്റെ ഭാര്യ കനക ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്.

മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം.കഴിഞ്ഞ ദിവസം ഇവർ ഈ പുഴക്കരയിൽ ഫോട്ടോഷൂട്ട് നടത്തിയുരന്നു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പമാണ് ഇവർ സ്ഥലത്തെത്തിയതെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.