Main Banner

പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ചേരാനല്ലൂർ സ്വദേശികളായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടുകോസ്റ്റ എന്നിവരാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സ്‌റ്റേഷനിൽനിന്ന് ചാടിയത്.

1 st paragraph

ലഹരി മരുന്ന്, പിടിച്ചുപറി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ഒരാളുടെ പേരിൽ ഏഴും മറ്റൊരാളുടെ പേരിൽ അഞ്ചും കേസുകൾ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് ഇവർ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്.

2nd paragraph

അരുണിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ഓൺലൈൻ വഴിയാണ് റിമാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കസ്റ്റഡിയിൽവച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.