പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു പ്രതിഷേധ ധർണ്ണ നടത്തി
തിരൂർ: ഇന്ധന വില വർധനവിലും ടോൾ ഫീവർധനവിലും പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ ബസ്സ് സർവ്വീസ് നിർത്തിയിട്ട് പ്രതിഷേധ ധർണ്ണ നടത്തി. തിരൂർ ബസ്സ്റ്റാൻറിൽ നടന്ന ധർണ്ണ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു സംസ്ഥാന ട്രഷറർ എം ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു.
സണ്ണി അധ്യക്ഷനായി.
ജാഫർ. ഉണ്ണിയാൽ, റാഫി വാടിക്കൽ,
ഫൈസൽ പുത്തനത്താണി, മുജീബ് പുത്തനത്താണി, മണി വെട്ടം, സിറാജ് എടകടപ്പുറം എന്നിവർ സംസാരിച്ചു.