ക്ഷേത്ര സ്വത്ത് ദേവന്റെ സ്വത്ത്; ജില്ലാ കണ്‍വെന്‍ഷന്‍ 28 ന്
മലപ്പുറം; ക്ഷേത്ര സ്വത്ത് ദേവന്റെ സ്വത്ത് എന്ന സന്ദേശമുയര്‍ത്തി ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി ഹൈന്ദവ സംഘടനകളുടെ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുന്നു.
ഏപ്രില്‍ 28ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചര്‍,വി എച്ച് പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി,ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം മോഹനന്‍,ശബരിമല അയ്യപ്പസേവാ സംഘം ജനറല്‍സെക്രട്ടറി എം കെ അരവിന്ദാക്ഷന്‍,സ്വാമി സത്സ്വരൂപാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒരു ഭാഗത്ത് ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെടുമ്പോള്‍ മറുഭാഗത്ത് ഭരണകൂടം ക്ഷേത്ര ആചാരങ്ങളും അനുഷ്ടാനങ്ങളും ചോദ്യം ചെയ്യുന്നു.ജില്ലയിലെ ക്ഷേത്ര ഭൂമികള്‍ക്ക് പട്ടയം നല്‍കുന്ന കാര്യത്തില്‍ ബോധപൂര്‍വ്വമായ അനാസ്ഥയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്നത്. ജില്ലയില്‍ എണ്ണായിരത്തോളം അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇങ്ങനെ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കയാണ്. ഇതുമായി ബന്ധപ്പെട്ട സൂക്ഷപരിശോധന നടക്കുമ്പോൾ ദേവസ്വം ബോര്‍ഡും ബന്ധപ്പെട്ടവരും ബോധപൂര്‍വ്വം മാറിനില്‍ക്കുകയാണെന്ന് കണ്‍വെന്‍ഷന്‍ സംഘാടക സമിതി ഭാരവാഹികളായ പി വി മുരളീധരന്‍,എം അശോകന്‍ മാസ്റ്റര്‍, വി പി രജനീഷ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ അവര്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.