ആശങ്കകള്‍ അകറ്റി മൂല്യനിര്‍ണയം സുഗമമാക്കണം: എ കെ എസ് ടി യു
മലപ്പുറം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി കെമിസ്ട്രി ഉത്തര സൂചികയിലെ ആശയക്കുഴപ്പം എത്രയും പെട്ടന്ന് പരിഹരിച്ച് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് എ കെ എസ് ടി യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഈ പ്രശ്നങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആശങ്കയുണ്ടാക്കിയതായി യോഗം വിലയിരുത്തി.
സംസ്ഥാന സെക്രട്ടറി എം വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു എസ് പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എം ആശിഷ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ഡി മഹേഷ്, ഷീജ മോഹന്‍ മോഹന്‍ദാസ്, പി എം സുരേഷ്, ടി ജെ രാജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനൂപ് മാത്യു സ്വാഗതവും ട്രഷറര്‍ വി കെ ശ്രീകാന്ത് നന്ദിയും പറഞ്ഞു.