എംഎല്‍എ ഷാനിമോള്‍ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോള്‍ തന്നെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഷാനിമോള്‍ നിര്‍ദേശിച്ചു.

നേരത്തെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാനിമോള്‍ ഉസ്മാനും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ഡിസിസി ഓഫിസില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഷാനിമോള്‍ പങ്കെടുത്തിരുന്നു.