തൃക്കാക്കരയിൽ മദ്യ നയത്തിന് എതിരെ വിധി എഴുതും


മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികലമായ മദ്യനയത്തിനെതിരെ വിധി എഴുതണമെന്ന് മലപ്പുറം ജില്ലാ മദ്യനിരോധന സമിതി അഭ്യർത്ഥിച്ചു മലപ്പുറത്ത് ചേർന്ന ജില്ലാ സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏട്ടൻ ശുകപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ അലവിക്കുട്ടി ബാഖവി, ജില്ലാ ‘ വൈസ് പ്രസിഡൻ്റ് മുകുന്ദൻ മേലേടത്ത് ജില്ലാ ‘സെക്രട്ടറി എ അബ്ദുറഷീദ് ട്രഷറർ സി.എ റസാഖ് , കെ.പി.മണി കണ്ഠൻ, ഇ സത്യൻ പി.വി.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.