സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ നടന്നു
മഞ്ചേരി; മഞ്ചേരി സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സിനിമാ താരം വിനോദ് കോവൂര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് ദുജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ വീരാന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി.


രാംദാസ്,മുരളീധരന്‍ പുതുക്കുടി , സ്പ്രിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അംബസിഡര്‍മാരായഫഹ്മ,ദര്‍വീഷ്, ഫാതിമ തുടങ്ങിയവര്‍ സംസാരിച്ചു.15 വര്‍ഷമായി മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ് സ്‌കൂള്‍ മൂല്യാധിഷ്ഠിത വിദ്യഭ്യാസം നല്‍കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു.

