ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം; മുതിര്‍ന്ന പൗരന്മാര്‍ക്കള്ള ട്രയിന്‍ യാത്രാ നിരക്കിലെ ഇളവുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസ്സിയേഷന്‍ ജില്ലയിലെ നാല് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി.

മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ എം സി കെ വീരാന്‍ ഉദ്ഘാടനം ചെയ്യുന്നു

പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന കൂട്ട ധര്‍ണ്ണ അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ എം സി കെ വീരാന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അശോകന്‍ മേച്ചേരി, എന്‍ കെ ശശിധരന്‍, രാവുണ്ണി കുട്ടി, വി കെ ഭാസ്‌ക്കരന്‍ മൂസ്സത്, വേലായുധന്‍, മോഹനന്‍, വനജ ടീച്ചര്‍, മുഹമ്മദ് കുട്ടി.കെ, ബാലകൃഷ്ണന്‍ കാളനാരി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാരായ രാധാകൃഷ്ണന്‍ വേങ്ങര , ജോണ്‍സണ്‍ മാസ്റ്റര്‍ പള്ളിക്കല്‍, ഉണ്ണി മൊയ്തു വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നേരത്തെ ടൗണില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചും നടന്നു.
